Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Magh Election

America

തെ​ര​ഞ്ഞെ​ടു​പ്പ് മ​ഹാ​മേ​ള​യാ​ക്കു​വാ​ൻ മാ​ഗ് ഒ​രു​ങ്ങു​ന്നു

ഹൂ​സ്റ്റ​ൺ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ 2026 തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ടെ​ക്സ​സി​ലെ സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള കേ​ര​ള ഹൗ​സി​ൽ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ശ​നി​യാ​ഴ്ച കേ​ര​ള ഹൗ​സി​ൽ നി​ന്ന് ഒ​രു മൈ​ൽ മാ​ത്രം ദൂ​ര​ത്തു​ള്ള സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ൽ രാ​വി​ലെ 7.30ന് ​ആ​രം​ഭി​ച്ച് രാ​ത്രി 7.30ന് ​അ​വ​സാ​നി​ക്കും. ഏ​താ​ണ്ട് 4000 ത്തി​ല​ധി​കം സ​മ്മ​തി​ദാ​യ​ക​ർ അ​വ​രു​ടെ സ​മ്മ​തി​ധാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തും എ​ന്ന്‌ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വ​ത​ന്ത്ര​വും സു​താ​ര്യ​വും മി​ക​വു​റ്റ​തും ആ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ​മാ​രാ​യ മാ​ർ​ട്ടി​ൻ ജോ​ൺ, പ്രി​ൻ​സ് പോ​ൾ, ബാ​ബു തോ​മ​സ്, ട്ര​സ്റ്റീ​ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജി​മ്മി കു​ന്ന​ശേ​രി, പ്ര​സി​ഡ​ന്‍റ് ജോ​സ് കെ. ​ജോ​ൺ എ​ന്നി​വ​ർ അ​റി​യി​ച്ചു.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: അ​മ്പി​ളി ആ​ന്‍റ​ണി ജ​ന​വി​ധി തേ​ടു​ന്നു

ഹൂ​സ്റ്റ​ൺ: ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (മാ​ഗ്) 2026ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ റോ​യ് മാ​ത്യു ന​യി​ക്കു​ന്ന "ടീം ​യു​ണൈ​റ്റ​ഡ്' പാ​ന​ലി​ൽ നി​ന്ന് വ​നി​താ പ്ര​തി​നി​ധി സ്ഥാ​ന​ത്തേ​ക്ക് അ​മ്പി​ളി ആ​ന്‍റ​ണി മ​ത്സ​രി​ക്കു​ന്നു.

ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തോ​ടൊ​പ്പം ക​ലാ - സാം​സ്കാ​രി​ക രം​ഗ​ത്തും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച പ്ര​തി​ഭ​യാ​ണ് അ​മ്പി​ളി ആ​ന്‍റ​ണി. എം​ഡി ആ​ൻ​ഡേ​ഴ്സ​ൺ കാ​ൻ​സ​ർ സെ​ന്‍റ​റി​ൽ ര​ജി​സ്റ്റേ​ർ​ഡ് ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന ഇ​വ​ർ, ഹൂ​സ്റ്റ​ണി​ലെ അ​റി​യ​പ്പെ​ടു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റും കൂ​ടി​യാ​ണ്.

ആ​ശ റേ​ഡി​യോ​യി​ലെ റേ​ഡി​യോ ജോ​ക്കി​യാ​യും പ്ര​ഫ​ഷ​ണ​ൽ എം​സി​യാ​യും അ​മ്പി​ളി മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഹൂ​സ്റ്റ​ൺ സെ​ന്‍റ് പീ​റ്റേ​ഴ്സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ​യും തൃ​ശൂ​ർ അ​സോ​സി​യേ​ഷ​നി​ലെ​യും സ​ജീ​വ അം​ഗ​മാ​ണ്.

റോ​യ് മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ക്ലാ​ര​മ്മ മാ​ത്യൂ​സ് (ട്ര​സ്റ്റി ബോ​ർ​ഡ്) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ന​ലി​ൽ വി​നോ​ദ് ചെ​റി​യാ​ൻ, സ​ന്തോ​ഷ് ആ​റ്റു​പു​റം, ഡോ. ​സു​ബി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ജീ​വ​ൻ സൈ​മ​ൺ, സാ​ജ​ൻ ജോ​ൺ, മൈ​ക്കി​ൾ ജോ​യ്, ഷ​നു എ​ബ്ര​ഹാം, സു​നി​ൽ ത​ങ്ക​പ്പ​ൻ, അ​നി​ല സ​ന്ദീ​പ്, അ​മ്പി​ളി ആ​ന്‍റ​ണി, ബി​ജു ശി​വ​ൻ, ബ​നീ​ജ ചെ​റു, ജി​ൻ​സ് മാ​ത്യു, ഡെ​ന്നി​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ക്കു​ന്നു.

ഡി​സം​ബ​ർ 13ന് ​സ്റ്റാ​ഫോ​ർ​ഡ് സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഹാ​ളി​ൽ (2411 5th St, Stafford, TX 77477) വ​ച്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ശ​ക്തി​പ്ര​ക​ട​ന​വു​മാ​യി ടീം ​യു​ണൈ​റ്റ​ഡ്

സ്റ്റാ​ഫോ​ർ​ഡ്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ (മാ​ഗ്) 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം കു​റി​ച്ച് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി റോ​യ് മാ​ത്യു ന​യി​ക്കു​ന്ന ടീം ​യു​ണൈ​റ്റ​ഡി​ന്‍റെ കി​ക്ക്-​ഓ​ഫ് ച​ട​ങ്ങ് സ്റ്റാ​ഫോ​ർ​ഡി​ലെ കേ​ര​ള ഹൗ​സി​ൽ ന​ട​ന്നു.

ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭൂ​ത​പൂ​ർ​വ​മാ​യ പ​ങ്കാ​ളി​ത്തം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ ഈ ​പ​രി​പാ​ടി, വ​രാ​നി​രി​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി. ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടാ​നാ​യി സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി പ്ര​മു​ഖ​ർ എ​ത്തി​ച്ചേ​ർ​ന്നു. മേ​യ​ർ​മാ​ർ മു​ത​ൽ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​ർ വ​രെ ടീം ​യു​ണൈ​റ്റ​ഡി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി.

 

NRI

മാ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ഴി​വാ​കു​മോ മ​ത്സ​രം ? ആ​കാം​ഷ​യോ​ടെ മ​ല​യാ​ളി സ​മൂ​ഹം

ഹൂ​സ്റ്റ​ൺ: ഡി​സം​ബ​ർ ര​ണ്ടാം വാ​ര​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഡ​യ​റ​ക്‌ടർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഹൂ​സ്റ്റ​ൺ മ​ല​യാ​ളി​ക​ളും അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​വും ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും പ​ഴ​ക്ക​മു​ള്ള​തും ശ​ക്ത​മാ​യ ഘ​ട​ന​യു​ള്ള​തു​മാ​യ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും അ​വാ​ർ​ഡു​ക​ളും നേ​ടി​യി​രി​ക്കു​ന്ന സ​ജീ​വ പ്ര​സ്ഥാ​ന​മാ​ണ് മാ​ഗ് ഹൂ​സ്റ്റ​ൺ.

ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്ത് വി​ശാ​ല​മാ​യ പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​ത്തോ​ടു​കൂ​ടി​യ ര​ണ്ട് മി​നി ഹാ​ളു​ക​ളും സ്പോ​ർ​ട്സ് പ​രി​പാ​ടി​ക​ൾ​ക്കു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്.

അ​തി​നൊ​പ്പം ത​ന്നെ, വി​ശാ​ല​മാ​യ ഓ​ഡി​റ്റോ​റി​യം നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള സ്ഥ​ലം വാ​ങ്ങി​യ​തും അ​തി​ന്‍റെ വി​ജ​യ​ത്തി​നാ​യി മു​ൻ​കാ​ല ബോ​ർ​ഡു​ക​ളും നി​ല​വി​ലെ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ഉ​ത്സാ​ഹ​ത്തോ​ടെ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

റോ​യി മാ​ത്യു​വും ചാ​ക്കോ തോ​മ​സും നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ട് പാ​ന​ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി രം​ഗ​ത്തു​ണ്ട്. സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​പ​ര​മാ​യ പാ​ര​മ്പ​ര്യ​ങ്ങ​ളും ഇ​രു​പാ​ന​ലു​ക​ളി​ലും കാ​ണാം.

മാ​ഗി​ന്‍റെ പു​തി​യ നി​ർ​മാ​ണ​വും ഭാ​വി പ​ദ്ധ​തി​ക​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ഇ​രു​പാ​ന​ലു​ക​ളി​ലു​മു​ള്ള മി​ക​ച്ച സ്ഥാ​നാ​ർ​ഥി​ക​ളെ ചേ​ർ​ത്തെ​ടു​ത്ത ഏ​ക​ക​ണ്ഠ​മാ​യ ഒ​രു പാ​ന​ൽ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന​താ​ണ് ഹൂ​സ്റ്റ​ണി​ലെ ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളു​ടെ​യും ആ​ഗ്ര​ഹം.

മാ​ഗി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന അം​ഗ​ങ്ങ​ളു​ടെ​യും ഉ​പ​ദേ​ശ​ത്തോ​ടെ ഇ​ത്ത​ര​മൊ​രു ഏ​ക​പാ​ന​ൽ രൂ​പീ​ക​ര​ണം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ശ​ക്ത​മാ​യ അ​ഭി​പ്രാ​യ​മു​ണ്ട്.

16 ബോ​ർ​ഡ് അം​ഗ​ങ്ങ​ളെ തു​ല്യ​മാ​യി ഇ​രു​പാ​ന​ലി​ലും പ​ങ്കി​ട്ടും. പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​രു പാ​ന​ലി​ന് ന​ൽ​കി ആ ​പാ​ന​ലി​ൽ നി​ന്ന് ഏ​ഴും മ​റ്റേ പാ​ന​ലി​നു ഒ​മ്പ​തു​മാ​യി വി​ഭ​ജി​ച്ചാ​ൽ ഒ​രു സ​മ​വാ​ക്യം ക​ണ്ടെ​ത്താ​ൻ ക​ഴി​യും.

ഹൂ​സ്റ്റ​ണി​ലെ മി​ക്ക​വാ​റും ദേ​വാ​ല​യ​ങ്ങ​ളും അ​മ്പ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കു​ന്ന തി​ര​ക്കി​ലാ​ണ് ര​ണ്ടു പാ​ന​ലം​ഗ​ങ്ങ​ളും. അ​തോ​ടൊ​പ്പം ഒ​ക്ടോ​ബ​ർ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ ഹൂ​സ്റ്റ​ണി​ൽ ന​ട​ക്കു​ന്ന എ​ല്ലാ അ​സോ​സി​യേ​ഷ​ൻ യോ​ഗ​ങ്ങ​ളി​ലും മീ​റ്റിം​ഗു​ക​ളി​ലും കൂ​ട്ടാ​യ്മ​ക​ളി​ലും പ​ങ്കെ​ടു​ക്ക​ണം.

മി​ക്ക​വാ​റും യോ​ഗ​ങ്ങ​ളി​ൽ ര​ണ്ടു പാ​ന​ലം​ഗ​ങ്ങ​ളും ത​മ്മി​ൽ ക​ണ്ടു​മു​ട്ടും. ജോ​ലി​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്തും കു​ടും​ബ​ത്തി​ന് ന​ൽ​കേ​ണ്ട സ​മ​യ​ത്തി​ൽ നി​ന്ന് സ​മ​യം ക​ട​മെ​ടു​ത്തും എ​ങ്ങ​നെ​യും മ​ത്സ​രി​ച്ചു ജ​യി​ച്ചു ക​യ​റാ​നു​ള്ള ത​യാ​റെ​ടു​പ്പാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ണ്ട് പാ​ന​ലു​ക​ളി​ലു​മു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളു​ടെ സാ​ന്നി​ധ്യം മൂ​ലം സാ​ധാ​ര​ണ​യാ​യി ആ​ളു​ക​ൾ കു​റ​വാ​യി​രു​ന്ന മ​ല​യാ​ളി യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ കൂ​ടു​ത​ൽ പേ​ർ എ​ത്തു​ന്ന​തും ഒ​രു സാ​ന്നി​ധ്യാ​നു​ഭ​വ​മാ​ണ്.

മാ​ഗി​ന്‍റെ പു​രോ​ഗ​തി​ക്കാ​യി ഒ​റ്റ​പാ​ന​ൽ എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക​ട്ടെ എ​ന്നാ​ണ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ണി​ലെ ഭൂ​രി​ഭാ​ഗം മ​ല​യാ​ളി​ക​ളു​ടെ‌​യും ആ​ഗ്ര​ഹം.

Latest News

Up